‘മുണ്ട് മാടിക്കുത്തി മാണിക്കരികിലേക്ക് ഓടി’; കയ്യാങ്കളിയിൽ പൊള്ളി സർക്കാർ, നാണക്കേട്

Manorama Online
Manorama Online
  • 41
  • 1
  • 11

‘മുണ്ട് മാടിക്കുത്തി മാണിക്കരികിലേക്ക് ഓടി’; കയ്യാങ്കളിയിൽ പൊള്ളി സർക്കാർ, നാണക്കേട്
#MOnewsbytes #ManoramaOnlineNewsBytes
നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയുടെ നിശിത വിമർശനം. കേസിൽ സർക്കാരിൻറെ ഹർജി തള്ളിയ കോടതി നിലവിലെ മന്ത്രി V ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് DY ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ വിധി പ്രസ്താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന് റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അതിര് ജനപ്രതിനിധികൾ ലംഘിച്ചു. സർക്കാർ ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനാണ്. സ്വന്തം ഉത്തരവാദിത്വം സഭയിൽ നിർഭയമായി നിർവഹിക്കാനുള്ളതാണ് ഈ ഉത്തരവാദിത്വങ്ങൾ. ഈ പ്രത്യേക അവകാശവും പരിരക്ഷയും പൊതുനിയമങ്ങളിൽ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. പൊതുനിയമം ജനപ്രതിനിധികൾക്കും ബാധകമാണ്. സഭയുടെ പരിരക്ഷ, ക്രിമിനൽ കുറ്റത്തിൽ നിന്നുള്ള പരിരക്ഷയല്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ പരിധിയിൽ ഉൾപ്പെടുത്താനാകില്ല. കേസുകൾ പിൻവലിക്കാനുള്ള അപേക്ഷ ഭരണ ഘടന തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി. ഹർജി പിൻവലിക്കണമെന്ന് സർക്കാരിന് വേണ്ടി കോടതിയിൽ ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെയും കോടതി വിമർശനം നടത്തി. നൂറ്റി എൺപത്തി നാല് അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹർജി സമർപ്പിച്ചത്. പ്രോസിക്യൂട്ടർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. നിയമസഭയിൽ കയ്യാങ്കളി നടത്തിയ MLAമാർക്കെതിരെ ക്രിമിനൽ നടപടി ചട്ടത്തിലെ മുന്നൂറ്റി ഇരുപത്തിയൊന്ന് വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. വാദത്തിനിടെ സർക്കാരിനെതിരെ നേരത്തെ തന്നെ രൂക്ഷ പരാമർശങ്ങൾ കോടതി നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന് പുറമേ കേസിൽ പ്രതികളായ വി ശിവൻകുട്ടി, EP ജയരാജൻ, KT ജലീൽ, CK സദാശിവൻ, K കുഞ്ഞഹമ്മദ്, K അജിത് എന്നിവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. MLAമാർക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങൾ ചൂണ്ടിക്കാട്ടി കേസ് നിലനിൽക്കില്ല എന്നായിരുന്നു കോടതിയിൽ സർക്കാർ വാദിച്ചത്. എന്നാൽ MLAമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കൾ അടിച്ചു തകർക്കാൻ അല്ല എന്നായിരുന്നു കോടതിയുടെ മറുപടി. രണ്ടായിരത്തി പതിനഞ്ചിൽ ധനമന്ത്രി KM മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് LDF MLAമാർ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസ് ഉൾപ്പെടെ അടിച്ചു തകർത്തത്. അന്ന് UDFലായിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗം ഇന്ന് LDFൻറെ ഭാഗമാണ്. വാദത്തിനിടെ KM മാണി അഴിമതിക്കാരനാണെന്ന പരാമർശം സംസ്ഥാന സർക്കാരിൻറെ അഭിഭാഷകൻ നടത്തിയതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

Posted 2 months ago