നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ഹാജരാകാത്ത മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്തു

Asianet News
Asianet News
  • 81
  • 4
  • 7

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്, വിചാരണക്ക് തുടർച്ചയായി ഹാജരാകാത്തതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ...
നടിയെ ആക്രമിച്ച കേസിൽ മാപ്പ് സാക്ഷിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് വീട്ടിൽ നിന്നാണ് അറസ്റ്റ്. അദ്ദേഹത്തെ ഇപ്പോൾ കൊച്ചിയിൽ ഹാജരാക്കിയിരിക്കുന്നു. വിചാരണയ്ക്ക് തുടർച്ചയായി ഹാജരാകാത്തതിനാലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ദൃശ്യം. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയായി പ്രോസിക്യൂഷന്റെ ഭാഗമായിരുന്നയാൾ പിന്നീട് കോടതിയിൽ എത്തിയിരുന്നില്ല. വിചാരണ സമയത്ത്. ഇതാണ് നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. നവീൻ വർഗീസ് ചേരുന്നു. നവീൻ, എന്തുകൊണ്ട് ഇയാൾ വിചാരണയിൽ നിന്ന് ഒഴിവായി നടക്കുകയായിരുന്നു? നമുക്ക് മനസ്സിലാകുന്ന കാര്യങ്ങൾ? ജിമ്മി പോലീസ് ഇപ്പോൾ പറയുന്നതനുസരിച്ച് ഈ വിഷ്ണുവിൻറെ കാലിന് പരിക്കേറ്റിരുന്നു. അതിന് ചികിത്സയിലായിരുന്നു. അതുകൊണ്ടാണ് തുടർച്ചയായി ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് വിഷ്ണു ഇപ്പോൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി ഇന്നലെ തുടർച്ചയായി ഹാജരാകാത്ത ഒരു സാഹചര്യത്തിൽ ഇന്നലെ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കാണിച്ച് എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് കോടതി നിർദേശം നൽകിയിരുന്നു. കൊച്ചിയിലെ വിചാരണ കോടതി നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്ന് വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. വിഷ്ണുവിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിചാരണ നടപടികൾ ആരംഭിച്ചിരിക്കുകയാണ് കേസിലെ പത്താമത്തെ പ്രതിയാണ് വിഷ്ണു. പൾസർ സുനിക്ക് ജയിലിൽ വച്ച് കത്തെഴുതി പണം ആവശ്യപ്പെട്ട് ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് കത്തെഴുതിയത് വിഷ്ണുവാണ്. വിഷ്ണുവിനെ ഈ സാഹചര്യത്തിൽ ഈ കേസിൻറെ പൾസർ സുനിയേയും ദിലീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ഇതിനുള്ളിൽ കാര്യങ്ങൾ അറിയാവുന്ന ഒരാളാണ് വിഷ്ണു. കേസിലെ ഈയൊരു സാഹചര്യത്തിലാണ് വിഷ്ണുവിനെ കേസിൽ മാപ്പുസാക്ഷിയാക്കിയത്. കേസിലെ പത്താം പ്രതിയാണ്. അതുകൊണ്ടുതന്നെ വിഷ്ണുവിൻറെ മൊഴി കേസിൽ നിർണായകമാണ്. അതുകൊണ്ടുതന്നെ വിഷ്ണു തുടർച്ചയായി ഹാജരാകാതിരുന്നാൽ കേസിൻറെ വിചാരണ അനന്തമായി നീണ്ടുപോകും. അടുത്തൊരു ഓഗസ്റ്റിനുള്ള വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പെട്ടെന്ന് വിചാരണ പൂർത്തിയാക്കുന്നതിനായി വിഷ്ണുവിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഇന്നലെ വിചാരണ കോടതി ഉത്തരവിട്ടത്. ജിം.

Posted 2 months ago