ഇമ്മ്യൂണിറ്റി നശിപ്പിക്കുന്ന10 ദുഃശ്ശീലങ്ങൾ എന്തെല്ലാം ? നിർബന്ധമായും അറിഞ്ഞിരിക്കുക

Dr Rajesh Kumar
Dr Rajesh Kumar
  • 0
  • 0
  • 129
Download MP4 SD 15.37MB
  • QR code for mobile device to download SD video

കോവിഡ് കാലത്ത് അറിയേണ്ട ഒരു പ്രധാന അറിവ്.. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പല വഴികളും നിങ്ങൾക്ക് അറിയാം ? എന്നാൽ നമ്മുടെ ദൈനം ദിന...
Hello friends, ഞാൻ ഡോക്ടർ അജേഷ് കുമാർ. നമ്മുടെ ആരോഗ്യം proper ആയിട്ട് നിലനിർത്തുന്നതിനും bacteriaകളെയും വൈറസുകളെയും ചെറുക്കുന്നതിനും, നമ്മൾ രോഗപ്രതിരോധശേഷിക്ക് പ്രധാന പങ്കുണ്ടെന്ന് നിങ്ങൾക്കറിയാം. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ even coronavirus വരെ നിങ്ങൾ ബാധിച്ചാൽ പോലും, ഇത് ഒരു ചെറിയ ജലദോഷം പോലെ വന്നുപോകത്തെയുള്ളൂ. എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞാലോ, ഇത് കടുത്ത രോഗങ്ങളായിട്ട് മാറിയെന്നു വരാം. കൊറോണ വൈറസ് മാത്രമല്ല, TV പോലുള്ള, നമ്മുടെ ശരീരത്തിനെ ബാധിക്കുന്ന മറ്റു പല പ്രധാന രോഗങ്ങളെയും ചെറുക്കുന്നതിന് രോഗപ്രതിരോധശേഷി ക്ക് പ്രധാന പങ്കുണ്ട്. ഇത്തരത്തിൽ നമ്മുടെ ഒരു പ്രതിരോധശേഷി അഥവാ immunity എങ്ങനെ വർദ്ധിപ്പിച്ച് നിർത്താമെന്ന് ഞാൻ മുമ്പ് വിശദീകരിച്ചിട്ടുമുണ്ട്. എന്നാൽ നമ്മളറിയാതെ പലപ്പോഴും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിട്ടുള്ള ചില ദുശീലങ്ങൾ ഒരുപക്ഷെ നമ്മുടെ രോഗപ്രതിരോധശേഷി കുറച്ചു എന്ന് വരാം. ഇത്തരത്തിൽ നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുന്ന പത്ത് പ്രധാനപ്പെട്ട ശീലങ്ങൾ ഞാൻ ഇപ്പോൾ വിശദീകരിക്കാം. ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉറക്കം കുറയുന്ന സ്വഭാവമാണ്. പലപ്പോഴും നമ്മളെല്ലാവരും തന്നെ നമ്മുടെ ദൈനംദിന ജോലികൾ കഴിഞ്ഞിട്ടായിരിക്കും നമ്മൾ ആവശ്യ ള്ള TV program കാണുന്നതോ, ഇല്ലെങ്കിൽ സിനിമകൾ കാണുന്നതോ ചെയ്യുന്നത്. ഇല്ലെങ്കിൽ പലപ്പോഴും വീട്ടുകാരുമായി സംസാരിച്ചിട്ടോ നമ്മൾ രാത്രികൾ കൂടുതൽ സമയം ചിലവഴിച്ചു എന്ന് വരാം. എന്നാൽ ഇത്തരത്തിൽ ഉറക്കം കുറയുന്നത് നമ്മുടെ രോഗപ്രതിരോധശേഷി കുറയ്ക്കും. ഇത് എങ്ങനെ എന്ന് പറഞ്ഞാൽ നമ്മൾ ഉറങ്ങുന്ന സമയത്താണ് നമ്മുടെ ശരീരത്തിനകത്ത് sitokins എന്ന് പറയുന്ന ചില കെമിക്കലുകൾ release ചെയ്യുന്നത്. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടും അമിതമായിട്ടുള്ള tension അഥവാ stress കൊണ്ടും എല്ലാം തന്നെ നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള inflammationകൾ ഉണ്ടാകുന്നുണ്ട്. മാത്രമല്ല നമ്മുടെ ശരീരത്തിലേക്ക് കയറുന്ന പല രോഗ ശരീരത്തിൻറെ പല ഭാഗങ്ങളിലും ചെറിയ ചെറിയ ഇൻഫർമേഷനുകൾ ഉണ്ടാക്കാറുമുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ ശരീരം നെഗറ്റീവ് ആക്കുന്നത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ഉപയോഗിച്ചിട്ടാണ്. ഇതിനുവേണ്ടി പ്രധാനമായിട്ടും നമ്മുടെ ഉറക്കത്തിലാണ് ഈ സൈറ്റോക്കിൻസുകൾ റിലീസ് ചെയ്യുന്നത്. ഉറക്കം കുറഞ്ഞാലോ proper ആയിട്ട് ഈ sitoinsലുകളുടെ release ഉണ്ടാവത്തുമില്ല. നമ്മുടെ രോഗപ്രതിരോധശേഷി കുറഞ്ഞു വരികയും ചെയ്യും. എപ്പോഴും ശ്രദ്ധിക്കേണ്ടത് രാത്രി ഉറങ്ങാനായിട്ട് ഒരു സമയം സെറ്റ് ചെയ്യുക. ആ സമയം തന്നെ എല്ലാ ദിവസവും നിങ്ങൾ കിടക്കയിലേക്ക് ഉറങ്ങാനായി പോവുക. രാവിലെ ഒരു സമയം നിങ്ങൾ കൃത്യമായി ഉണരാൻ ശ്രമിക്കുക. ഏറ്റവും പ്രധാനപ്പെട്ടത്, നിങ്ങൾ ഒരു ദിവസത്തിൽ ആറു മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ proper ആയിട്ട് ഉറങ്ങുന്നുണ്ട് എന്നുള്ളത് ഉറപ്പുവരുത്തുക. അമിതമായിട്ട് ഉറങ്ങുന്നതും, ഉറക്കം തീരെ കുറയുന്നതും, തീർച്ചയായിട്ടും നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുക തന്നെ ചെയ്യും. ഇനി രണ്ടാമത്തെ സ്വഭാവം, മധുരം ചേർന്ന വസ്തുക്കളുടെ അമിതമായിട്ടുള്ള ഉപയോഗമാണ്. കുട്ടികളായിക്കോട്ടെ, മുതിർന്നവർ ആയിക്കോട്ടെ, മധുരം ചേർന്ന വസ്തുക്കൾ, അത് പഞ്ചസാരയുടെ ആയിക്കോട്ടെ, ബേക്കറിയിൽ നിന്നും വാങ്ങുന്ന മധുര വസ്തുക്കളുടെ ആയിക്കോട്ടെ, ചോക്ലേറ്റുകൾ ആയിക്കോട്ടെ, ഇല്ലെങ്കിൽ മധുരം ചേർന്നിട്ടുള്ള മറ്റ് ശർക്കരയോ, തേനോ പോലുള്ള വസ്തുക്കളുടെ അമിതമായിട്ടുള്ള ഉപയോഗം എല്ലാം തന്നെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കും. ശരീരത്തിലേക്ക് അമിതമായിട്ട് ഇത്തരത്തിൽ മധുരം ചേർന്നിട്ടുള്ള വസ്തുക്കൾ ചെല്ലുന്നത്, ശരീരത്തിനകത്തുള്ള inflammatory responseനെ വർദ്ധിപ്പിക്കുകയും, ഇത് automatically രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ഇനി മറ്റൊരു കാര്യം കൂടിയുണ്ട്. Vitamin C ചേർന്നിട്ടുള്ള ഭക്ഷണങ്ങൾ, നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് എല്ലാവർക്കും അറിയാം. Vitamin C tablet ആയിട്ടോ, ഇല്ലെങ്കിൽ നാരങ്ങാനീരോ, ഓറഞ്ചോ എല്ലാം പിഴിഞ്ഞിട്ടോ എല്ലാം ആൾക്കാർ ഈ വൈറസ് രോഗങ്ങളെ പ്രതിരോധിക്കാനായിട്ട് ഇന്ന് ലോകത്തെമ്പാടും കഴിക്കുന്നുമുണ്ട്. എന്നാൽ അതിനകത്ത് മനസ്സിലാക്കേണ്ട ഒരു സത്യം എന്ന് പറയുന്നത് രക്തത്തിൽ മധുരം കൂടുതലായിട്ട് ചെന്ന് കഴിഞ്ഞാല് ഈ vitamin C നമ്മുടെ കോശങ്ങൾക്ക് absorb ചെയ്യാൻ സാധിക്കത്തില്ല. പലപ്പോഴും നാരങ്ങ നന്നായിട്ട് പിഴിഞ്ഞ് മധുരം ചേർത്തിട്ടോ ഇല്ലെങ്കിൽ മറ്റ് പുളിയുള്ള fruitsന്റെ ഒപ്പം നിറയെ പഞ്ചസാര ഇട്ടിട്ടോ നിങ്ങൾ കഴിക്കുന്ന സമയത്ത് ഇതിനകത്തുള്ള vitamin C നമ്മുടെ ശരീരത്തിലേക്ക് absorb ചെയ്യപ്പെടില്ല. നമ്മുടെ കോശങ്ങൾക്ക് absorb ചെയ്ത് പ്രതിരോധശേഷി അതുകൊണ്ട് ഇനിയെങ്കിലും നിങ്ങൾ വൈറ്റമിൻ സി പുളിയുള്ള ഫ്രൂട്ട്സ് കഴിക്കുമ്പോൾ അതിനകത്ത് പഞ്ചസാര ഒഴിവാക്കാനോ ഇല്ലെങ്കിൽ വളരെ ചെറിയ അളവിൽ മാത്രം പഞ്ചസാര ചേർക്കാനോ ശ്രമിക്കുക. ഇനി മൂന്നാമത്തെ സ്വഭാവം മദ്യത്തിൻറെ ആൽക്കഹോളിൻറെ അമിതമായിട്ടുള്ള ഉപയോഗമാണ്. ഒരു ചെറിയ അളവിൽ ആൽക്കഹോൾ നമ്മുടെ ശരീരത്തിന് ഗുണകരമാണ് എന്ന് ഒരുപക്ഷെ നിങ്ങൾ പഠനങ്ങളിൽ നിന്ന് കേട്ടിട്ടുണ്ടാകാം. അതുകൊണ്ട് തന്നെയാണ് red wine പോലുള്ളവ ചെറിയ ഒരു അളവിൽ കഴിക്കുന്നത് ഗുണകരമാണ് എന്ന് പറയുന്നത്. പക്ഷേ ഉയർന്ന അളവിൽ alc hall നമ്മുടെ ഉള്ളിലേക്ക് എത്തുന്നത്. അതായത് മദ്യം കഴിക്കുന്നത് നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. നമ്മുടെ ശരീരത്തിലെ WCയുടെ അതായത് വെളുത്ത രക്താണുക്കളുടെ പ്രവർത്തനം ഗണ്യമായ രീതിക്ക് കുറയുന്നു. അതുപോലെതന്നെ അമിത മദ്യപാനം, നമ്മുടെ ദഹനത്തിൻറെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. കരളിൻറെ പ്രവർത്തനത്തിനെ മോശമാക്കുന്നു. നമ്മുടെ കരളാണ് നമ്മുടെ ശരീരത്തിൻറെ പ്രവർത്തനത്തിനും രോഗപ്രതിരോധശേഷിക്കും ആവശ്യമായിട്ടുള്ള പല വൈറ്റമിനുകളെയും സ്റ്റോർ ചെയ്ത് സൂക്ഷിക്കുന്നത്. അമിതമായിട്ട് മദ്യപിക്കുന്നവർക്ക് ഇത്തരത്തിൽ വൈറ്റമിനുകളെ സ്റ്റോറിയ ability കുറഞ്ഞു വരും. ഇനി നമ്മുടെ രോഗപ്രതിരോധശേഷി കുറക്കുന്ന നാലാമത്തെ സ്വഭാവമാണ് പുകവലി. ഞാൻ നേരത്തെ പറഞ്ഞല്ലോ മദ്യം ഒരു ചെറിയ അളവിൽ red wind ഫോമിൽ ഒക്കെ ആണെങ്കിൽ ഒരു ചെറിയ അളവിൽ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ ഇവിടെ പുകവലി ആണെങ്കിലോ ഒരു ചെറിയ അളവിൽ പോലും അതായത് നമ്മുടെ അടുത്ത് നിൽക്കുന്ന ആൾ വലിക്കുന്ന പുക പോലും നമ്മുടെ ആരോഗ്യത്തിന് കേടാണ്. സിഗരറ്റിനകത്ത് നമ്മുടെ ശരീരത്തിന് ദോഷകരമായിട്ടുള്ള ഏകദേശം ഇരുന്നൂറ്റി അൻപതോളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. പ്രധാനമായിട്ടും അമോണിയ, arsenic nicotin, toliviin പോലുള്ള കെമിക്കലുകൾ നമ്മുടെ ശരീരത്തിനകത്ത് gradually ആണെങ്കിൽ പോലും ദോഷമുണ്ടാക്കും. അതുകൊണ്ട് പുകവലി, നമ്മുടെ രോഗപ്രതിരോധശേഷിക്ക് മാത്രമല്ല, ശരീരത്തിലുള്ള എല്ലാ സിസ്റ്റത്തിനും അപകടം തന്നെയാണ്. ഇനി അഞ്ചാമത്തെ സ്വഭാവം coffee in content ഉള്ള വസ്തുക്കളുടെ അമിത ഉപയോഗമാണ്. നിങ്ങൾക്കറിയാം ചെറിയ അളവിൽ കഫീൻ അടങ്ങിയിട്ടുള്ള കാപ്പിയും ചായയുമെല്ലാം നമ്മൾ കഴിക്കാറുണ്ട്. ഇവ നമ്മുടെ ശരീരത്തിൻ്റെ nervo സിസ്റ്റത്തിന് ചെറിയൊരു stimulationഉം ആണ്. പക്ഷേ, അമിതമായിട്ട് കഫീൻ കണ്ടിട്ടുള്ള ഘടകങ്ങൾ. അതായത് ഒരു ദിവസം രണ്ട് കാപ്പിക്ക് പകരം എട്ടും പത്തും കാപ്പി കുടിക്കുന്ന സ്വഭാവം ഹൈ കഫീൻ കണ്ടൻറ് അടങ്ങിയിട്ടുള്ള കോളകളോ ചില മരുന്നുകളോ പതിവായിട്ട് ഉപയോഗിക്കുന്ന സ്വഭാവം. ഇതെല്ലാം തന്നെ രക്തത്തിൽ അമിതമായിട്ട് കഫീൻറെ content ഉയരാനും ഇത് നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധശേഷിയെ താളം തെറ്റിക്കുകയും ചെയ്യും. ഇത് എങ്ങനെ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലേക്കെത്തുന്ന ഈ coffin നമ്മുടെ ശരീരത്തിൽ അമിതമായിട്ടുള്ള ഒരു stress create ചെയ്യുന്നു. ഈ stress നമ്മുടെ ശരീരത്തിലുള്ള anxiety ഹോർമോണുകളായിട്ടുള്ള advance കോർട്ടിസോൾ എന്ന ഹോർമോണുകളെ അമിതമായിട്ട് release ചെയ്യുകയും നമ്മുടെ രോഗപ്ര പ്രതിരോധശേഷി കുത്തനെ കുറയുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾക്ക് ചായയോ കാപ്പിയോ കുടിക്കാം. ദിവസം രണ്ട് അല്ലെങ്കിൽ പരമാവധി മൂന്ന് അതിൽ കൂടുതൽ കഫീൻ content ഉള്ള പാനീയങ്ങൾ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഇനി ആറാമത്തെ സ്വഭാവം എന്ന് പറയുന്നത് അമിതമായിട്ട് junk foodകളുടെ ഉപയോഗമാണ്. ഇന്നത്തെ തലമുറ കൂടുതലും bakery foodകളെ ആശ്രയിക്കുന്നവരാണ്. ഇവയുടെ content പ്രധാനമായിട്ട് എന്താണ്? Process ചെയ്തിട്ടുള്ള carbohydrates, അതായത് മധുരം, ഉപ്പ് അതേപോലെ തന്നെ അമിതമായിട്ട് saturated fat അല്ലെങ്കിൽ trans fat ൻറെ content. ഈയൊരു combination നമ്മുടെ ശരീരത്തിനകത്ത് ഒരു inflammation ഒരു physical stress create ചെയ്യുന്നുണ്ട്. പതിവായിട്ട് ഇത്തരത്തിലുള്ള combination കഴിക്കുന്നവരുടെ ശരീരത്തില് അവരുടെ ശരീരത്തിലുള്ള WC കൾക്ക് antibodyകളെ പ്രതിരോധ കോശങ്ങളെ produce ചെയ്യുന്നതിനുള്ള ability കുറഞ്ഞു വരും എന്നും പഠനങ്ങൾ കണ്ടിട്ടുണ്ട്. മാത്രമല്ല ഇത്തരം junk foodകൾ നമ്മളുടെ കരളിൻറെ പ്രവർത്തനത്തിനെ താളം തെറ്റിക്കുന്നു. ഇതും നമ്മുടെ immunity കുറയ്ക്കും. ഇനി നമ്മുടെ immunity കുറയ്ക്കുന്ന ഏഴാമത്തെ point എന്ന് പറയുന്നത് വെള്ളം കുടിക്കാത്ത സ്വഭാവമാണ്. പലരും ഇന്നത്തെ പെൺകുട്ടികൾക്കാണ് ഈ സ്വഭാവം കൂടുതല്. രാവിലെ ചിലപ്പോൾ ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ്, ഉച്ചയ്ക്ക് ഒരു ഗ്ലാസ്, രാത്രി ഒരു ഗ്ലാസ്. ഒരു ദിവസം പരമാവധി മൂന്നോ നാലോ ഗ്ലാസ് വെള്ളം മാത്രം കുടിക്കുന്ന സ്വഭാവം. ഒരു good postmortic system ഉള്ള ഒരു ശരീരത്തില് ഉയർന്ന രോഗപ്രതിരോധശേഷി ഉണ്ടായിരിക്കുമെന്ന് പഠനങ്ങളിൽ കണ്ടിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ഈ asmotic balance നിലനിർത്തണമെന്നുണ്ടെങ്കില് ഒരു ദിവസം മിനിമം പത്തു മുതൽ പതിനഞ്ച് ഗ്ലാസ് വെള്ളം നിങ്ങൾ കുടിച്ചേ പറ്റത്തുള്ളൂ. ഇനി എട്ടാമത്തെ സ്വഭാവം വ്യായാമമില്ലാത്ത ജീവിതരീതിയാണ്. നമുക്ക് comfortable ആയിട്ട് ഏതെങ്കിലും ഒരു positionൽ ഇരിക്കുക അവിടെ സുഖമായിട്ട് ഇരിക്കുക. പലപ്പോഴും ഇത്തരത്തിൽ നമ്മൾ ഒരു serenary life style ശീലിക്കുമ്പോഴോ നമ്മുടെ രോഗപ്രതിരോധശേഷി, നമ്മുടെ immune സിസ്റ്റവും അവിടെ സുഖമായിട്ട് doll ആയിട്ട് ഉറക്കം തൂങ്ങി അവിടെ ഇരുപ്പാകും. നമ്മുടെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിന് വ്യായാമം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് ലോകത്ത് ഇന്നുവരെ നടത്തിയിട്ടുള്ള എല്ലാ പഠനങ്ങളിലും കണ്ടിട്ടുള്ളത്. ഇത് മാത്രമല്ല, പതിവായിട്ട് വ്യായാമം ചെയ്യുന്നവർക്ക് mental tension വളരെ കുറവായിരിക്കുമെന്നും മാത്രമല്ല വ്യായാമം യാത്തവരെ അപേക്ഷിച്ച് വ്യായാമം ചെയ്യുന്നവർക്ക് ബാക്ടീരിയയും വൈറസും അവരുടെ ശരീരത്തെ ബാധിക്കുന്നത് കുറവായിരിക്കുമെന്നും പഠനങ്ങൾ കണ്ടിട്ടുണ്ട്. ഇനി ഒമ്പതാമത്തെ point അമിതമായിട്ടുള്ള വ്യായാമമാണ്. ഞാൻ നേരത്തെ പറഞ്ഞല്ലോ വ്യായാമം ചെയ്യാത്തത് നമ്മുടെ രോഗപ്രതിരോധശേഷി കുറയ്ക്കും എന്നത് പോലെ തന്നെ അമിതമായിട്ട് വ്യായാമം ചെയ്യുന്നതും നമ്മുടെ ശരീരത്തിന് അപകടമാണ്. അമിതമായിട്ടുള്ള വ്യായാമം എന്ന് പറഞ്ഞാല്, ദിവസവും ഒന്നര മണിക്കൂറിൽ കൂടുതൽ ശരീരത്തിന് heavy ആയിട്ടുള്ള exercise നിങ്ങൾ ചെയ്യുകയാണെന്നുണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ stress hormoneകളായിട്ടുള്ള കോർട്ടിസോൾ, അഡ്രിനാൽ എന്നീ ഉയർന്ന അളവിൽ റിലീസ് ചെയ്യപ്പെടുകയും ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ കുത്തനെ കുറയ്ക്കുകയും ചെയ്യും. അമിതമായിട്ട് ഇത്തരത്തിൽ വ്യായാമം ചെയ്യുന്നവർക്ക് ഒരുപക്ഷെ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനോ അവരുടെ ഷുഗർ ലെവലിൽ വ്യത്യാസം വരാനോ കൊളസ്ട്രോൾ ലെവൽ കൂടാനുമെല്ലാം കാരണമാകും. ഇനി പത്താമത്തെ സ്വഭാവം എന്ന് പറയുന്നത് സമൂഹത്തിൽ നിന്നും ഒഴിഞ്ഞുമാറിയുള്ള ജീവിതമാണ്. നിങ്ങൾക്കറിയാമല്ലോ, മനുഷ്യൻ എന്ന് പറയുന്നത് ഒരു സാമൂഹിക ജീവിയാണ്. അതായത് സ്വന്തം കുടുംബത്തിലും, സമൂഹത്തിലും നന്നായിട്ട് ഇടപഴകി ജീവിക്കുക എന്ന് പറയുന്നത് നമ്മുടെ mental statusനും അത നമ്മുടെ ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്. സമൂഹത്തിൽ നിന്നും അകന്നു മാറി ജീവിക്കുന്നവരെക്കാൾ സമൂഹവുമായി ഇടകലർന്ന് ജീവിക്കുന്നവർക്ക് രോഗപ്രതിരോധശേഷി മറ്റുള്ളവരെക്കാൾ രണ്ടിരട്ടി കൂടുതലായിരിക്കും എന്ന് പഠനങ്ങൾ കണ്ടിട്ടുണ്ട്. ഇതിൻ്റെ കാര്യമെന്ന് പറയുന്നത് ഒറ്റയ്ക്ക് ജീവിക്കുന്നവർ അതായത് മറ്റുള്ളവരുമായി ഇടപഴകാതെ ജീവിക്കുന്നവർക്ക് രക്തത്തിൽ ഞാൻ നേരത്തെ പറഞ്ഞല്ലോ stress hormones പോലുള്ള ഹോർമോണുകൾ കൂടുതലായിട്ട് release ചെയ്യുന്നു. ഇത് അവരുടെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും അവർക്ക് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള എന്നാൽ ഇത്തരക്കാരെ അപേക്ഷിച്ച് സമൂഹത്തിൽ ഇടപഴകി ജീവിക്കുന്നവരുടെ ശരീരത്തിലെ stress ഹോർമോണുകൾ വളരെയധികം കുറയുന്നുവെന്നും കണ്ടിട്ടുണ്ട്. ഞാനിവിടെ വിശദീകരിച്ച പത്ത് സ്വഭാവങ്ങൾ നമ്മൾ മനുഷ്യർക്ക് common ആയിട്ടും ഉള്ളതാണ്. ഈ കാരണങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി കുറയ്ക്കും എന്നുള്ളത് എല്ലാവരും തിരിച്ചറിയുക. ഞാൻ ഈ പറഞ്ഞ information നിങ്ങൾ എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി share ചെയ്യുക. കാരണം പ്രതിരോധശേഷി വർധിപ്പിക്കാൻ ചെയ്യുന്ന കാര്യങ്ങളുടെ ഒപ്പം തന്നെ immunity കുറയ്ക്കുന്ന ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയും വേണം. വീണ്ടും മറ്റൊരു അവസരത്തിൽ മറ്റൊരു കണ്ടുമുട്ടാം. ബൈ.

Posted 1 year ago